വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് അട്ടമലയിൽ യുവാവ് കൊല്ലപ്പെട്ടു. 27 വയസ്സുള്ള ബാലൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംസ്ഥാനത്ത് 72 മണിക്കൂറിൽ 3 ജീവനുകളാണ് കാട്ടാന എടുത്തത്. അട്ടമല വാഗമരത്തിന് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറാട്ടുകുണ്ട് സ്വദേശിയാണ് മരണപ്പെട്ടത്.
Kerala
നിയമപരമായ മാറ്റം: ഒടുവിൽ അരിഷ്ടത്തെ ‘മദ്യ’മുക്തമാക്കുന്നു
![](https://newshuntonline.com/wp-content/uploads/2023/12/beer-1_hem1I6A59f.jpeg)
തിരുവനന്തപുരം: മദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പിടിവീഴാറുള്ള അരിഷ്ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യമുക്തമാക്കുന്നു. ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ ആൽക്കഹോൾ അടങ്ങിയ വസ്തുക്കളുടെ നിർമാണ നിയന്ത്രണച്ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം.
‘വിപ്ലവാരിഷ്ട’ങ്ങൾ ലഹരിക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ ഉത്പാദനത്തിലും വിതരണത്തിലും എക്സൈസ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം. മെഡിസിൻ ആൻഡ് ടോയ്ലറ്റ് പ്രിപ്പറേഷൻ ആക്ട് അനുസരിച്ചായിരുന്നു ആയുർവേദ അരിഷ്ടങ്ങൾക്കും ആസവങ്ങൾക്കും നികുതി ബാധകമാകുന്ന വിധത്തിൽ ലൈസൻസ് കൊണ്ടുവന്നത്. ജി.എസ്.ടി. വന്നതോടെ ഈ വ്യവസ്ഥ ഇല്ലാതായി.
എന്നാൽ, എക്സൈസ് അനുമതി വേണമെന്ന കേരളത്തിൽ മാത്രമുള്ള വ്യവസ്ഥ നിലനിന്നു. ഇതോടെ, എക്സൈസ് ലൈസൻസില്ലാതെ അരിഷ്ടം വിൽപ്പന നടത്തിയാൽ 25,000 രൂപവരെ പിഴ നൽകേണ്ടിവരും. വാഹനത്തിൽ കൊണ്ടുപോയാൽ ലഹരി പാനീയം കടത്തിയതിന് കേസും വരും. ഇതോടെ, അരിഷ്ടത്തിന്റെറെയും ആസവത്തിൻ്റെയും ഉത്പാദനവും വിതരണവും വിൽപ്പനയും കുറഞ്ഞു.
ഔഷധമായി കണക്കാക്കി എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കാണിച്ച് ഉത്പാദകരും അവരുടെ സംഘടനകളും നിരന്തരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ടായിരുന്നു. അരിഷ്ടത്തിലും ആസവത്തിലും ആൽക്കഹോൾ നേരിട്ട് ചേർക്കുന്നില്ല. മരുന്നുകളുടെ നിർമാണത്തിനിടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന ആൽക്കഹോളാണ് ഉണ്ടാകുന്നത്. ഇതിനെ മദ്യത്തിന് തുല്യമായി കണക്കാക്കാനാകില്ലെന്ന് ആയുർവേദ ഡോക്ടർമാരും മരുന്ന് നിർമാതാക്കളും ചൂണ്ടിക്കാട്ടുന്നു.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമം അനുസരിച്ച് ആയുർവേദ മരുന്ന് നിർമാണത്തിന് ലൈസൻസ് വേണം. ഗുഡ്സ് മാനുഫാക്ചറിങ് പ്രാക്ടീസസ് അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം. ഇതിനുപുറമേ, ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ.) മാനദണ്ഡവും ബാധകമാണ്. 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശം പാടില്ലെന്നാണ് നിർദേശം. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന അരിഷ്ടങ്ങളിലും ആസവങ്ങളിലും 10 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശം ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
Breaking News
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/19.jpg)
![](https://newshuntonline.com/wp-content/uploads/2025/02/19.jpg)
മലപ്പുറം: മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Breaking News
വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന
![](https://newshuntonline.com/wp-content/uploads/2024/05/thayland-hh.jpg)
![](https://newshuntonline.com/wp-content/uploads/2024/05/thayland-hh.jpg)
Kerala
അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;രണ്ടു പേര് പിടിയിൽ
![](https://newshuntonline.com/wp-content/uploads/2025/02/15.jpg)
![](https://newshuntonline.com/wp-content/uploads/2025/02/15.jpg)
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു പേര് പിടിയിൽ. പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്