യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്: രണ്ട് പേർ പിടിയിൽ

കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ (24), അനുരാജ് 25 എന്നിവരെ തളിപ്പറമ്പ് എസ്. ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.
റിജിലിനെ കാറിൽ തട്ടിക്കൊണ്ടു പോയി മൊറാഴ സ്റ്റംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പുവടി കൊണ്ടും മറ്റും അക്രമിച്ചുവെന്നായിരുന്നു പരാതി .അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.