വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് അട്ടമലയിൽ യുവാവ് കൊല്ലപ്പെട്ടു. 27 വയസ്സുള്ള ബാലൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംസ്ഥാനത്ത് 72 മണിക്കൂറിൽ 3 ജീവനുകളാണ് കാട്ടാന എടുത്തത്. അട്ടമല വാഗമരത്തിന് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറാട്ടുകുണ്ട് സ്വദേശിയാണ് മരണപ്പെട്ടത്.
Kerala
മഞ്ചേരി വാഹനാപകടം;അബ്ദുൽ മജീദിന്റെ മൃതദേഹം കൊണ്ടുവരുക മകളുടെ വിവാഹ പന്തലിലേക്ക്
![](https://newshuntonline.com/wp-content/uploads/2023/12/nkl.jpg)
മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശകവിസയില്‍ മക്കളും കൂടെ ഉണ്ടായിരുന്നു. രണ്ടുമാസത്തെ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനുശേഷം സന്തോഷത്തോടെയാണ് മക്കള്‍ക്കൊപ്പം അവര്‍ മടങ്ങിയെത്തിയത്.
സഹോദരിമാരും മക്കളുമടക്കം അഞ്ചു പേര് മരിച്ചു
കുട്ടികളടക്കം പത്തുപേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. മുഹ്സിനയുടെ മക്കളായ ഹസ ഫാത്തിമ (ആറ്), മുഹമ്മദ് നിഷാദ് (11), മുഹമ്മദ് അഹ്സന് (നാല്) എന്നിവരും തസ്നിയുടെ മകന് മുഹമ്മദ് റയാനും (ഒന്ന്) ഇവരുടെ മാതാവ് സാബിറ(52)യ്ക്കുമാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അബ്ദുല്‍ മജീദും തസ്നിയും റിന്‍ഷാ ഫാത്തിമയും സംഭവസ്ഥലത്തും മുഹ്സിനയും റൈഹ ഫാത്തിമയും മഞ്ചേരി ആശുപത്രിയിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാറ്റി. ഇടിയില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിലെ ആര്‍ക്കും പരിക്കില്ല. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ചെട്ടിയങ്ങാടിയില്‍ അപകടങ്ങള്‍ പതിവാണ്. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവര്‍ കര്‍ണാടക സ്വദേശി ശ്രീധറിനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മഞ്ചേരി പോലീസ് കേസെടുത്തു.
അബ്ദുല്‍ മജീദിന്റെ ഭാര്യ: ഹഫ്സത്ത്. മക്കള്‍: ലിന്‍ഷ മറിയം, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് സുഹൈല്‍.
ഇന്നായിരുന്നു മകളുടെ നിക്കാഹ്; കൈകൊടുക്കാന്‍ മജീദില്ല
മഞ്ചേരി: അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ അബ്ദുല്‍മജീദ് യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാന്‍ കഴിയാതെ. ശനിയാഴ്ചയാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. ഏറെക്കൊതിച്ച മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പക്ഷേ, മജീദിന് വിധിയുണ്ടായില്ല. വരന് കൈകൊടുത്ത് ചടങ്ങുനടത്തേണ്ട ആ പിതാവിന്റെ വിയോഗം സുഹൃത്തുകളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.
ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുല്‍ മജീദ്. മജീദിന്റെ കബറടക്കം ശനിയാഴ്ച രാവിലെ 10-ന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍
വെള്ളിയാഴ്ച വൈകീട്ട്
നാട്ടുകാര്‍ ഇന്ന് റോഡ് ഉപരോധിക്കും
മഞ്ചേരി : റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും സുരക്ഷാ സംവിധാനങ്ങളില്ലാത്തും ചെട്ടിയങ്ങാടിയെ കുരുതിക്കളമാക്കുന്നു.
മിനുസമേറിയ റോഡില്‍ വേഗനിയന്ത്രണ സംവിധാങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവിടെ അപകടങ്ങള്‍ പതിവാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
റോഡില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, എക്സിക്യുട്ടീവ് എന്‍ജിനീയര്‍, കെ.എസ്.ഡി.പി. എന്നിവര്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. മാസങ്ങള്‍ക്കുമുന്‍പ് ഇവിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് മരിച്ചിരുന്നു.
ഇതിനുമുന്‍പും ശേഷവും ചെറുതുംവലുതുമായ ഒട്ടേറെ അപകടങ്ങളും ഉണ്ടായി. വേഗനിയന്ത്രണത്തിന് റമ്പിള്‍ സ്ട്രിപ്പ്, സ്റ്റോപ്പ് ആന്‍ഡ് പ്രൊസീഡ്, സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കണമെന്നാണ് ആവശ്യം. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ശനിയാഴ്ച രാവിലെ ഏഴിന് ചെട്ടിയങ്ങാടിയില്‍ റോഡ് ഉപരോധിക്കും.
Kerala
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍
![](https://newshuntonline.com/wp-content/uploads/2025/02/veee.jpg)
![](https://newshuntonline.com/wp-content/uploads/2025/02/veee.jpg)
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി.പരാമാവധി 4. 046 വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് ഈ ഇളവുകള്‍ ബാധകമാകുക. തദ്ദേശസ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അപേക്ഷകള്‍ ഈ മാസം 28ന് മുന്‍പ് തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീര്‍പ്പാക്കിയ വിവരങ്ങള്‍ കൃത്യമായി അപേക്ഷകനെ അറിയിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Breaking News
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/19.jpg)
![](https://newshuntonline.com/wp-content/uploads/2025/02/19.jpg)
മലപ്പുറം: മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Breaking News
വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന
![](https://newshuntonline.com/wp-content/uploads/2024/05/thayland-hh.jpg)
![](https://newshuntonline.com/wp-content/uploads/2024/05/thayland-hh.jpg)
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്