ഡ്രോൺ സാങ്കേതിക വിദ്യ പഠിച്ച് ലൈസൻസ് നേടാം; സർട്ടിഫിക്കറ്റ് കോഴ്സുമായി എം.ജി

ഡ്രോൺ സാങ്കേതികവിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ അവസരമൊരുക്കി എം.ജി. സർവകലാശാല. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ തൊഴിൽനേടാൻ ഉപകരിക്കുന്ന റെഗുലർ സർട്ടിഫിക്കറ്റ് കോഴ്സ് ജനുവരിയിൽ തുടങ്ങും. സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിന് കീഴിലുള്ള ഡോ. ആർ.സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസാണ് റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ (ആർ.പി.എ.എസ്.) 12 ആഴ്ചത്തെ കോഴ്സ് നടത്തുന്നത്.
മലേഷ്യ ആസ്ഥാനമായുള്ള എസ്.ജി. ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയുള്ള കോഴ്സിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കാണ് അവസരം. പ്രായം 18-നും 60-നും മധ്യേ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡ്രോൺ പൈലറ്റ് ലൈസൻസും നൽകുമെന്ന് സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ പറഞ്ഞു.
വിശദവിവരങ്ങളും അപേക്ഷാഫോറവും https://ses.mgu.ac.in, https://asiasoftlab.in/ എന്നീ ലിങ്കുകളിൽ ലഭ്യം. ജനുവരി അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. ഫോൺ -7012147575, 9395346446, 9446767451. ഇ-മെയിൽ – uavsesmgu@gmail.com