അറിയാം കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 

* ക്രിസ്മസ് അവധി 23 മുതൽ : സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ, പഠന വകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ ക്രിസ്മസ് അവധി 23 മുതൽ 31 വരെ ആയിരിക്കും.

* പി.എച്ച്.ഡി. ഡി.ആർ.സി യോഗം : സർവകലാശാല ഹിന്ദി പിഎച്ച്.ഡി. ഡി.ആർ.സി യോഗം 18-ന് രാവിലെ 10-ന് ഹിന്ദി വിഭാഗത്തിൽ നടക്കും. അപേക്ഷകർ അസൽ തെളിവുകൾ സഹിതം രാവിലെ 9.30-ന് ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ (നീലേശ്വരം) ഹിന്ദി വിഭാഗത്തിൽ എത്തണം.

* പരീക്ഷാഫലം : ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി (റെഗുലർ /സപ്ലിമെന്ററി) – നവംബർ 2022 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയം/ സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ 27 വരെ സ്വീകരിക്കും.

* പുനർമൂല്യനിർണയ ഫലം : ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷ (ഒക്ടോബർ 2022)യുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.

* ഹാൾടിക്കറ്റ് : സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌ സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി (സി.ബി.സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി – 2021 പ്രവേശനം) – മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

* പ്രൊഫഷണൽ അസിസ്റ്റന്റ് : മാനന്തവാടി കാമ്പസ് ലൈബ്രറിയിൽ ഒഴിവുള്ള ഒരു പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 20-ന് രാവിലെ 11-ന് കാമ്പസ് ഡയറക്ടറുടെ ഓഫീസിൽ.

* വാക്ക്-ഇൻ-ഇന്റർവ്യൂ : സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റൻ‌റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് നിയമനത്തിനായി (മണിക്കൂർ വേതന അടിസ്ഥാനത്തിൽ) 22-ന് വാക്ക് ഇൻ ഇൻ‌റർവ്യൂ നടത്തും. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് പഠനവകുപ്പിൽ. ഫോൺ: 9447804027.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!