Connect with us

Kannur

മാലിന്യ മുക്ത നവകരളം ക്യാമ്പയിന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 31നകം പരിശോധന

Published

on

Share our post

കണ്ണൂർ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഗ്രേഡിംഗ് നല്‍കുന്നത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനതല ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരിശോധനയില്‍ 50 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് നോട്ടീസ് അയക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കോര്‍പ്പറേഷനുകള്‍, മിഷനുകള്‍, അതോറിറ്റികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയിലാണ് പരിശോധന നടത്തുക.
പരിശോധനയിലൂടെ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുന്നതിന് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലയിലെ 26 വളണ്ടിയര്‍മാര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണല്‍മാര്‍, കിലയുടെ തീമാറ്റിക് എക്‌സ്‌പേര്‍ട്ടുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകള്‍ രൂപീകരിക്കും.

ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനങ്ങള്‍ ഓറഞ്ച് ക്യാറ്റഗറിയില്‍ വരുന്നതായതിനാല്‍ നിര്‍ബന്ധമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പത്രം വാങ്ങണമെന്നും ഇതിനുള്ള കൃത്യമായ നിര്‍ദേശം ബോര്‍ഡ് എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. മിക്ക സ്ഥാപനങ്ങള്‍ക്കും ഇതിനെ പറ്റി ധാരണയില്ലാത്തതിനാല്‍ വലിയ തോതില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ജില്ലയിലെ ഹരിത കര്‍മ്മ സേനകളുടെ കണ്‍സോര്‍ഷ്യം അക്കൗണ്ടുകളില്‍ 50,000 രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ വലിയ തുക നഷ്ടമാകുന്നത് പരിഗണിച്ച് കണ്‍സോര്‍ഷ്യങ്ങളെ ക്ലസ്റ്ററുകളാക്കി മാറ്റി അക്കൗണ്ടുകള്‍ ക്ലസ്റ്ററുകളുടെ പേരില്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്‍കി.

ജില്ലയിലെ അജൈവമാലിന്യം നീക്കം നടത്തുന്ന പ്രൈവറ്റ് ഏജന്‍സികളുടെ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 19ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, കിലാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. രത്‌നാകരന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post

Kannur

പുഷ്‌പോത്സവം ജനുവരി 27ന് സമാപിക്കും

Published

on

Share our post

കണ്ണൂർ :കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്‌പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.


Share our post
Continue Reading

Kannur

കണ്ണൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


Share our post
Continue Reading

Kannur

പത്താമുദയത്തിന് പത്തരമാറ്റ്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​ർ​ക്കും ജ​യം

Published

on

Share our post

ക​ണ്ണൂ​ർ: സാ​ക്ഷ​ര​ത മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു. പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​രും ഇ​ത്ത​വ​ണ വി​ജ​യി​ച്ചു.18 മു​ത​ൽ 81 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ൾ. ജ​യി​ച്ച​വ​രി​ൽ 1214 പേ​ർ സ്ത്രീ​ക​ളാ​ണ്. അ​നു​മോ​ദ​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് തേ​ർ​മ​ല​യി​ലെ 81കാ​ര​ൻ എം.​ജെ. സേ​വ്യ​റും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ചു​ഴ​ലി​യി​ലെ 75കാ​രി രു​ക്മി​ണി താ​ഴ​ത്തു​വീ​ട്ടി​ൽ ഒ​ത​യോ​ത്തും മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.മാ​ധ​വി മാ​വി​ല (74), യ​ശോ​ദ (74), എ​ലി​സ​ബ​ത്ത് മാ​ത്യു (74) എ​ന്നി​വ​രും പ്രാ​യ​മേ​റി​യ പ​ഠി​താ​ക്ക​ളാ​ണ്. പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മാ​ടാ​യി സ്വ​ദേ​ശി എ.​വി. താ​ഹി​റ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ​ഠി​താ​വ് സി. ​അ​പ​ർ​ണ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. പ​ത്താ​മു​ദ​യം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​രി​ട്ടി ന​​ഗ​ര​സ​ഭ, ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ രാ​മ​ന്ത​ളി, പെ​രി​ങ്ങോം​വ​യ​ക്ക​ര, എ​ര​മം​കു​റ്റൂ​ർ, ചെ​ങ്ങ​ളാ​യി, കോ​ട്ട​യം മ​ല​ബാ​ർ, ചി​റ്റാ​രി​പ്പ​റ​മ്പ്, മാ​ങ്ങാ​ട്ടി​ടം, കു​ന്നോ​ത്തു​പ​റ​മ്പ്, കു​റ്റി​യാ​ട്ടൂ​ർ, മു​ണ്ടേ​രി, അ​ഞ്ച​ര​ക്ക​ണ്ടി, കോ​ള​യാ​ട്, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച വി​ജ​യം നേ​ടി​യ 10 ദ​മ്പ​തി​ക​ളും 28 സ​ഹോ​ദ​ര​ങ്ങ​ളും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ വി​ത​ര​ണം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​വി. ശ്രീ​ജി​നി, ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ്ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടൈ​നി സൂ​സ​ൻ ജോ​ൺ, ആ​സൂ​ത്ര​ണ ‌സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ​ഗം​​ഗാ​ധ​ര​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ബാ​ബു​രാ​ജ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ വി.​വി. പ്രേ​മ​രാ​ജ​ൻ, പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, വി.​ആ​ർ.​വി. ഏ​ഴോം എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!