സൗജന്യ പി.എസ്.സി പരിശീലനം

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ 30 ദിവസത്തെ സൗജന്യ പി. എസ് സി പരീക്ഷാ പരിശീലനം നടത്തുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം.
താല്‍പര്യമുള്ള ഉദ്യേഗാര്‍ഥികള്‍ ഡിസംബര്‍ 20നകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം മട്ടന്നൂര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0490 2474700.