ക്ഷീര കർഷകർക്ക് ഇരുട്ടടി; ബീജസങ്കലനത്തിന് ഇനി ഫീസ് അടയ്ക്കണം

കണ്ണൂർ : പതിറ്റാണ്ടുകളായി ക്ഷീരകർഷകർക്ക് ആശ്വാസം പകർന്ന ഗോക്കൾക്കുള്ള കൃത്രിമ ബീജസങ്കലനത്തിനും ഇനി പണമടക്കണം. ഒരു തവണ ബീജസങ്കലനത്തിന് 25 രൂപയാണ് പുതിയ നിരക്ക്. സാധാരണ ഗോക്കൾക്ക് പത്തും പതിനഞ്ചും തവണ ബീജസങ്കലനം നടത്തിയാൽ മാത്രമേ ഫലം കാണൂവെന്നാണ് ക്ഷീരകർഷകർ പറയുന്നത്.