ഭർതൃമാതാവിന് മർദനം; അധ്യാപികയുടെ പണിപോയി

കൊല്ലം: ഭർതൃമാതാവിനെ മർദിച്ച അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി. ലൂർദ് മാതാ ഹയർ സെക്കൻഡി സ്കൂളിലെ അധ്യാപിക തേവലക്കര സ്വദേശി മഞ്ജുമോളെ പുറത്താക്കിയെന്നും ഇനി സ്കൂളിൽ തുടരാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ രക്ഷാകർത്താക്കളെയും അറിയിച്ചെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ ആറു വർഷമായി താൻ മർദനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് വയോധിക പറഞ്ഞു. വധശ്രമക്കേസിൽ അറസ്റ്റിലായ മഞ്ജുമോളെ ചവറകോടതി റിമാൻഡു ചെയ്തു.