ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ: ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്. റിമാൻഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭർത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്.