പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം; എൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.ജോസ് പാറക്കൽ കുനിത്തല, ചമ്പാടൻ കുമാരൻ പേരാവൂർ, ചാത്തോത്ത് പുരുഷോത്തമൻ,സജി കുരിശുംമൂട്ടിൽ പേരാവൂർ, സെബാസ്റ്റ്യൻ കദളിയിൽ നിടുംപൊയിൽ, സുരേഷ് പാലപ്പള്ളി പേരാവൂർ, ഇന്ദിര ഇടവലത്ത് തൊണ്ടിയിൽ, ലക്ഷ്മി അണിയേരി മേൽ മുരിങ്ങോടി, രോഹിണി നെല്ലിയാടൻ നിടുംപൊയിൽ, സുധ വെള്ളായിൽ പേരാവൂർ എന്നിവരാണ് പത്രികകൾ സമർപ്പിച്ചത്. ഡിസംബർ 30-നാണ് തിരഞ്ഞെടുപ്പ്. പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. പത്രികകൾ പിൻവലിക്കേണ്ട അവസാന ദിവസം ശനിയാഴ്ച(16/12/23) ആണ്.