എം.ഡി.എം.എയുമായി കണ്ണവം സ്വദേശികൾ കൂത്തുപറമ്പിൽ അറസ്റ്റിൽ

കൂത്തുപറമ്പ്: എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കണ്ണവം പൂഴിയോട് നാരങ്ങോളി വീട്ടിൽ പി.എം.നിയാസ്(30), കളയുള്ള പറമ്പിൽ മുഹമ്മദ് ഷാനിഫ്(27), മുതിയങ്ങ നെഹ്മത്ത് മൻസിൽ പി.എം.ഷംസീർ(41) എന്നിവരാണ് പിടിയിലായത്.തൊക്കിലങ്ങാടി റോഡിൽ പഴയനിരത്ത് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ഇവർ പിടിയിലായത്.
ക്രിസ്മസ് – ന്യൂയർ ആഘോഷങ്ങൾക്ക് വേണ്ടി ബെംഗളൂരുവിൽ നിന്നും കടത്തി കൊണ്ടുവരുമ്പോഴാണ് ഇവർ പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസും, കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.