വളയങ്ങാട് അയ്യപ്പ ഭജന മഠത്തിൽ ആഴിപൂജയും അയ്യപ്പവിളക്കും

പേരാവൂർ : മണത്തണ വളയങ്ങാട് അയ്യപ്പ ഭജന മഠത്തിൽ ആഴിപൂജയും അയ്യപ്പവിളക്കും വെള്ളി മുതൽ ഞായർ വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 8.30ന് കലാപരിപാടികൾ. ശനിയാഴ്ച വൈകിട്ട് 6.15ന് താലപ്പൊലി ഘോഷയാത്ര, ഏഴിന് സാംസ്കാരിക സമ്മേളനം, എട്ടിന് ഗാനമേള. ഞായറാഴ്ച പുലർച്ചെ നാലിന് ആഴി പ്രദക്ഷിണം.