Kerala
വയോധികയെ മർദിച്ച സംഭവത്തിൽ അധ്യാപികയായ മരുമകൾ അറസ്റ്റിൽ

കൊല്ലം : തേവലക്കരയിൽ വയോധികയെ മർദിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
കൊല്ലം തേവലക്കര നടുവിലക്കരയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. വയോധികയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദിക്കുന്നതും രൂക്ഷമായി വഴക്കുപറയുന്നതും വീഡിയോയിലുണ്ട്. യുവതിയെയും വയോധികയയെും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്.
വയോധികയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നത് കേള്‍ക്കാം. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. തുടര്‍ന്ന് കട്ടിലില്‍ ഇരിക്കുകയായിരുന്ന വയോധികയെ യുവതി ശക്തിയായി പിടിച്ച് തറയിലേക്ക് വലിച്ചിടുന്നു. നിലത്തുവീണ ഉടനെ ഇവര്‍ സഹായം ആവശ്യപ്പെടുന്നതും കേള്‍ക്കാം.
കുടുംബ വഴക്കിനെ തുടർന്നാണ് മഞ്ചുമോൾ ഭർത്താവിന്റെ അമ്മയെ ക്രൂരമായി മർദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഒരു വർഷം മുൻപ് ഉള്ളതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏലിയാമ്മയെ മഞ്ചുമോൾ വീണ്ടും മർദിക്കുകയായിരുന്നു. ഇതിൽ കൈക്കും കാലിനും പരിക്കേറ്റു. മർദനം തുടർന്നതോടെയാണ് ഏലിയാമ്മ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്.
നാട്ടുകാരിൽ ഒരാൾ വീട്ടിൽ നടന്ന മർദന ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ഇതോടെയാണ് പൊലീസിനു കാര്യങ്ങളുടെ ഗൗരവം മനസിലായത്. പ്രൈവറ്റ് സ്കൂളിലെ അധ്യാപിക ആയ മഞ്ജുമോളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഏലിയാമ്മയുടെ മകനെയും പൊലീസ് ചോദ്യം ചെയ്യും.
Kerala
പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

കണ്ണൂർ: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാല് മണി മുതല്‍ സമര്‍പ്പിക്കാം. ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റ് hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് ഉണ്ട്. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസ് തുടങ്ങും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
Kerala
മൂത്രമൊഴിക്കാൻ ബസ് നിർത്താനാവശ്യപ്പെട്ട യാത്രക്കാരനെ ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ബസ് ക്ലീനർ അറസ്റ്റിൽ

വയനാട്: ദീർഘദൂരയാത്രക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസിന്റെ ക്ലീനർ ക്രൂരമായി മർദിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ടൂറിസ്റ്റ് ബസ് ക്ലീനറെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദനമേറ്റത്. ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന സാം ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസിൻ്റെ ക്ലീനർ വയനാട് തിരുനെല്ലി സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്നു 12 ന് രാത്രി 7 ന് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു അലൻ തോമസ്. ഇന്നലെ പുലർച്ചെ 4.30 ന് മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ വഴങ്ങിയില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ കുപിതനായി അനീഷ് അസഭ്യം പറഞ്ഞെന്ന് അലൻ വ്യക്തമാക്കി. പിന്നീട് ഡ്രെെെവർ ബസ് നിർത്തിക്കൊടുത്തു. നിലമ്പൂരിൽ 7.30 ന് ബസ് നിർത്തി പുറത്തിറങ്ങി ലഗേജ് എടുക്കവെ പ്രകോപനമൊന്നുമില്ലാതെ അനീഷ് എന്തോ ആയുധം ഉപയോഗിച്ച് ഇടിച്ചെന്ന് അലൻ പറയുന്നു. നിലത്തു വീണ അലനെ വീണ്ടും മർദ്ദിക്കുകയും ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ച് കീറിയെന്നും അലൻ തോമസ് പരാതിയിൽ പറയുന്നു.
Kerala
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; മകളുമായി രാത്രി വീട് വിട്ടോടി യുവതി, രക്ഷകരായത് നാട്ടുകാർ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര മർദനത്തിന് ഇരയായത്. മയക്കുമരുന്ന് ലഹരിയിൽ വീടിന് അകത്തു വെച്ച് തലക്കും ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായും സജ്ന പറയുന്നു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ആയിരുന്നു നോക്കിയതെന്ന് സജ്ന പറയുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്