Kerala
വ്യവസായങ്ങൾക്ക് കുരുക്കിടുന്ന 24 നിയമങ്ങളും ചട്ടങ്ങളും മാറ്റുന്നു

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ ഉദ്യോഗസ്ഥർ പരിശോധനനടത്തുന്നത് ഒഴിവാക്കി. ഉദ്യോഗസ്ഥർക്ക് ആവശ്യമുള്ള വിവരങ്ങൾ സംരംഭകൻ സാക്ഷ്യപത്രമായി നൽകിയാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.
13 വകുപ്പുകളുമായി ബന്ധപ്പെട്ട 12 നിയമങ്ങളും 12 ചട്ടങ്ങളുമാണ് ഭേദഗതിചെയ്യുന്നത്. കൂടാതെ മൂന്ന് പുതിയ നിയമങ്ങളും കൊണ്ടുവരും. വ്യവസായം, തൊഴിൽ, തദ്ദേശ സ്വയംഭരണം, ലീഗൽ മെട്രോളജി, എക്‌സൈസ്, വനം, ഭൂഗർഭജലം, രജിസ്‌ട്രേഷൻ, കൃഷി, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പരിസ്ഥിതി, പൊതുഭരണം, റവന്യു വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളുമാണ് മാറ്റുന്നത്. ഇതിനുള്ള കരട് ബില്ല് തയ്യാറാക്കി നിയമവകുപ്പിന് സമർപ്പിച്ചു.
ദേശീയ നിയമ സർവകലാശാല മുൻവൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് നടപടി. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നുണ്ടെങ്കിൽ അക്കാര്യം നിയമന ഉത്തരവ് നൽകുന്ന ഘട്ടത്തിൽ വ്യക്തമാക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതിന് അവരുടെ സമ്മതം വാങ്ങണം.
ചെറിയ തർക്കങ്ങളും പിഴയും കോടതിയിലെത്തുന്നത് ഒഴിവാക്കാനും വ്യവസ്ഥയുണ്ട്. വ്യവസായ സംരംഭങ്ങൾക്ക് കോടതി വഴി പിഴചുമത്തുന്നത് ഒഴിവാക്കി. വകുപ്പിലെ ഭരണവിഭാഗത്തിന് ഇതിനുള്ള അധികാരം നൽകി. ഇതിൽ പരാതിയുണ്ടെങ്കിൽ സർക്കാരിന് അപ്പീൽനൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. പിഴ ഈടാക്കാനുള്ള കോടതി വ്യവഹാരവും ഒഴിവാക്കി. പകരം ഏത് പിഴയും റവന്യു റിക്കവറിയിലൂടെ പിരിച്ചെടുക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി.
മറ്റ് പ്രധാന മാറ്റങ്ങൾ
* വ്യവസായ സംരംഭങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി ഒരുവർഷത്തിൽനിന്ന് അഞ്ചുവർഷമാക്കും.
* വ്യവസായ സംരംഭങ്ങളുടെ കെട്ടിടങ്ങൾക്കുള്ള പ്ലാൻ നിശ്ചിത സമയത്തിനുള്ളിൽ അംഗീകരിക്കണം. ഇല്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം.
* തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കേണ്ട വ്യവസായ സംരംഭങ്ങളുടെ പട്ടിക കാലോചിതമായി പുതുക്കി നിശ്ചയിച്ചു.
* പൊതു അവധിദിനങ്ങൾ ഏതൊക്കെയാണെന്ന് തൊഴിലുടമയും തൊഴിലാളികളും വകുപ്പ് ഉദ്യോഗസ്ഥന്റെ സാനിധ്യത്തിൽ മുൻകൂട്ടി നിശ്ചയിക്കണം.
* ഫാക്ടറികളുടെ മലിനീകരണം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന പരിശോധനയുടെ ചെലവ് വ്യവസായ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കാൻ പാടില്ല.
* സംരംഭകർക്ക് പറയാനുള്ളത് കേൾക്കാതെ ഫാക്ടറികൾ, തൊഴിൽകേന്ദ്രങ്ങൾ, യന്ത്രയൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ല.
* ജലമലിനീകരണം തടയൽ അതോറിറ്റി, മലിനീകരണ നിയന്ത്രണ അതോറിറ്റി എന്നിവയുടെ ചെയർമാന്മാരായി വിരമിച്ച ജുഡീഷ്യൽ ഓഫീസർക്കും നിയമനം നൽകാം.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്