കാര്‍ഷിക യന്ത്രവത്ക്കരണരംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അവാര്‍ഡ്

ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ നടത്തിയിട്ടുളള പൊതുജനങ്ങള്‍ / വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോമുകള്‍ കൃഷിഭവനുകളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 9383472050, 9383472052