14 ഒ.ടി.ടി പ്ലാനുകൾ സൗജന്യമായി പ്രീപെയ്ഡ് വരിക്കാർക്കായി ജിയോ ടിവി പ്രീമിയം പ്ലാനുകള്‍

ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ജിയോ ടിവി പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, എസ്എം.എസ്, എന്നിവയ്ക്കൊപ്പം 14 പ്രമുഖ ഒ.ടി.ടി സബ്സ്‌ക്രിപ്ഷനുകള്‍ വരെ ഉള്‍പ്പെടുന്ന പ്രതിമാസ, ത്രൈമാസ, വാര്‍ഷിക പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. പ്രതിമാസം 1000 രൂപ മൂല്യമുള്ള 14 ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ അധിക ചെലവില്ലാതെ ഈ പ്രീപെയ്ഡ് പ്ലാനുകളില്‍ ലഭിക്കും.
28 ദിവസത്തേക്ക് 398 രൂപ , 84 ദിവസത്തേക്ക് 1198 രൂപ, 365 ദിവസത്തേക്ക് 4498 രൂപ എന്നിങ്ങനെയാണ് പ്ലാനുകള്‍.ദേശീയ, അന്തര്‍ദേശീയ, പ്രാദേശിക ഉള്ളടക്കമുള്ള 14 ഒടിടി ആപ്പുകള്‍ ഈ പ്ലാനുകളില്‍ സൗജന്യമായി ലഭ്യമാകും. ജിയോസിനിമ പ്രീമിയം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സീ 5, സോണി ലിവ്, പ്രൈം വീഡിയോ (മൊബൈല്‍), ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി +, ഡോക്യുബേ, സണ്‍ നെക്സ്റ്റ്, ഹോയി ചോയ്, പ്ലാനറ്റ് മറാഠി, ചൗപാല്‍, എപിക്ഓണ്‍, കാഞ്ച ലങ്ക എന്നിവയാണ് ലഭ്യമാകുന്ന ഒടിടി ആപ്പുകള്‍. ഡിസംബര്‍ 15 മുതല്‍ ഈ പ്ലാനുകള്‍ ലഭ്യമാകും.
ജിയോ ടിവി പ്രീമിയം പ്ലാനിന്റെ സവിശേഷതകള്‍:
1.പല ഒ.ടി.ടി സബ്സ്‌ക്രിപ്ഷനുകള്‍ പ്രത്യേകം വാങ്ങേണ്ടതില്ല
2. ഒന്നിലധികം ലോഗിനുകള്‍ വേണ്ട
3. എല്ലാ വ്യത്യസ്ത OTT ആപ്പുകളില്‍ നിന്നുമുള്ള ഉള്ളടക്കം ഒരൊറ്റയിടത്ത് ആക്സസ് ചെയ്യാം
4. ഉള്ളടക്കം കണ്ടെത്തുന്നത് എളുപ്പം
5. വാര്‍ഷിക പ്ലാന്‍ റീചാര്‍ജില്‍ സ്‌പെഷ്യല്‍ കസ്റ്റമര്‍ കെയര്‍ കൂടാതെ ഇ.എം.ഐ (EMI) സൗകര്യവും ലഭ്യമാണ്.