Kannur
ആശ്വാസം ഉടനില്ല, രണ്ട് കോച്ച് കൂട്ടാൻ രണ്ടുമാസം കാക്കണം; മലബാർ യാത്ര കഠിനം

കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിതയാത്രയ്ക്ക് നേരിയ തോതിലെങ്കിലും പരിഹാരമുണ്ടാകാൻ തമിഴ്നാട്ടിലെ നാഗർ കോവിൽ റെയിൽവേ സ്‌റ്റേഷനിലെ വികസന പ്രവൃത്തി പൂർത്തിയാകും വരെ കാക്കണം. ഫെബ്രുവരിയോടെ പ്രവൃത്തി പൂർത്തിയായാൽ ഇവിടെ നിർത്തിയിടുന്ന പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകളിൽ രണ്ട് കോച്ചുകൾ കൂട്ടുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. നാഗർകോവിലിൽ പ്ലാറ്റ്‌ഫോം നീളം ഇല്ലാത്തതാണ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കുറയ്ക്കാനിടയാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
തിരുച്ചെന്തൂർ-തിരുനെൽവേലി നാഗർകോവിൽ പാതയിരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് രണ്ടു പുതിയ പ്ളാറ്റ് ഫോമുകൾ കൂടി നാഗർകോവിൽ സ്‌റ്റേഷനിൽ പൂർത്തിയാകുന്നത്. 22 ബോഗികളുമായി സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിന് നാഗർ കോവിലിൽ പ്ലാറ്റ്‌ഫോം സൗകര്യം ഇല്ലാത്തതാണ് കൂടുതൽ കോച്ചുകൾ അനുവദിക്കാത്തതിന് കാരണമെന്നാണ് മലബാർ മേഖലയിലെ യാത്രാ ദുരിതവുമായി ബന്ധപ്പെട്ട് പരാതികളും നിവേദനങ്ങളും സമർപ്പിച്ച നിരവധി സംഘടനകളോട് റെയിൽവേ അധികൃതർ നൽകിയ മറുപടി. പരാതി മനുഷ്യാവകാശ കമ്മിഷൻ വരെ എത്തിയിട്ടും പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള നടപടി തുടങ്ങിയിരുന്നില്ല. കോച്ചുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ പരശുറാമിന്റെ തിരക്കിന് മാത്രമേ അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ.
ക്രിസ്തുമസ് അവധിയാണ്, ദുരിതം കൂടും
ഇതിനിടെ ക്രിസ്തുമസ് അവധി തൊട്ടുമുന്നിലെത്തിനിൽക്കെ ഇപ്പോഴുള്ള യാത്രാ ദുരിതം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. കുട്ടികളും സ്ത്രീകളുമടക്കമുള്ള മലബാറിലെ ട്രെയിൻ യാത്രികർ തിക്കിലും തിരക്കിലും പെട്ട് തളർന്ന് വീഴുന്ന അവസ്ഥ പതിവാണ്. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ മാത്രം റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് സാധാരണക്കാരുടെ യാത്ര കഠിനമായി തുടരുന്നത്.
അവഗണനയെന്നാൽ ഇതാണ്
പഠനം, ചികിത്സ എന്നീ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെ പൂർണമായി റെയിൽവേ അവഗണിക്കപ്പെടുന്ന സ്ഥിതിയാണ് മലബാറിൽ. കോഴിക്കോട് മംഗളൂരു ലൈനിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതുപോലുമില്ല. ഒന്നോ രണ്ടാ കോച്ചുകൾ കൂട്ടിയാൽ മാത്രം യാത്ര ദുരിതത്തിന് പരിഹാരമാകില്ല. 78 പേർക്ക് ഇരിക്കാവുന്ന ജനറൽ കോച്ചിൽ 180 ലേറെ പേർ നിന്ന് തിരിയാനിടമില്ലാതെ കയറേണ്ടി വരുന്ന കാഴ്ചയാണ് ട്രെയിനുകളിൽ.
സ്ലീപ്പർ കോച്ചുകളും എസി കോച്ചുകളും വർദ്ധിപ്പിച്ച് സാധാരണക്കാരന്റെ യാത്രയെ ദുഃസഹമാക്കുകയാണ് റെയിൽവേ ട്.അശാസ്ത്രീയമായ സമയക്രമവും വന്ദേഭാരതിന് വേണ്ടിയുള്ള പിടിച്ചിടലും എല്ലാം ദൈനംദിന യാത്ര ക്ലേശകരമാക്കുന്നു. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിന് മുമ്പോ ശേഷമോ ഒരു ദിന എക്സ്പ്രസ് സർവീസ് നടത്തുന്നതും നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് യാത്രക്കാർ പറയുന്നു.
മംഗളൂരുവിലേക്കുള്ള യാത്രയുടെ കാര്യം ഇതിലും കഠിനമായതിനാൽ കണ്ണൂരിൽ നിർത്തിയിടുന്ന ആറോളം ട്രെയിനുകളിൽ ചിലതെങ്കിലും വടക്കോട്ട് നീട്ടണമെന്ന വിലാപവും റെയിൽവേയുടെ കാതിൽ എത്തുന്നില്ല.രാത്രികാല ബസ് സർവീസുകൾ പരിമിതമായ കണ്ണൂർ -കാസർകോട് റൂട്ടിൽ ദേശീയപാത വികസനപ്രവൃത്തി കൂടി നടക്കുന്നതിനാൽ കടുത്ത യാത്രാ പ്രതിസന്ധിയാണ് നേരിടുന്നത്.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്