ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
കൂട്ടുപുഴയിലെത്തുന്നവർക്ക് ദുരിതപർവം

ഇരിട്ടി: നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ. കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴയിൽ ഒരു സ്വാഗത കമാനം പോലുമില്ല. ഈ അന്തർ സംസ്ഥാന പാതയിലൂടെ നൂറുകണക്കിന് യാത്രാ വാഹനങ്ങളും അതിലധികം ചരക്ക് വാഹനങ്ങളുമാണ് നിത്യേന കടന്നുപോകുന്നത്.
ഏറെക്കാലത്തെ മുറവിളിക്ക് ശേഷം തലശ്ശേരി -വളവുപാറ അന്തർ സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കൂട്ടുപുഴയിൽ പഴയ പാലത്തിന് പകരം പുതിയ പാലം വന്നു എന്നൊരുമാറ്റം മാത്രമാണുണ്ടായിട്ടുളളത്. മറ്റ് വികസനങ്ങളോ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും ഇവിടെയില്ല. എക്സൈസിന്റെയും ആർ.ടി.ഒയുടേയും സ്ഥിരം ചെക്ക് പോസ്റ്റുകളും പൊലീസിന്റെ 24 മണിക്കൂർ പരിശോധനയുമുള്ള പ്രദേശമായിട്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.
മലയോരത്തെ മൂന്ന് പഞ്ചായത്തുകളുമായി അതിരിടുന്ന പ്രദേശമാണ് കൂട്ടുപുഴ. ഉളിക്കൽ, പായം, അയ്യൻകുന്ന് പഞ്ചായത്തുകൾക്കൊപ്പം കർണാടകയുടെ ബേട്ടോളി പഞ്ചായത്തും കൂട്ടുപുഴയുമായി അതിരിടുന്നു. പേരാവൂർ, ഇരിക്കൂർ മണ്ഡലവുമായും കർണാടകയിലെ വീരാജ്പേട്ട മണ്ഡലവുമായും അതിരിടുന്ന പ്രദേശമെന്ന പ്രധാധ്യവും കൂട്ടുപുഴക്കുണ്ട്. ഇരിട്ടിയിൽ നിന്നും മാക്കൂട്ടം ചുരംപാത വഴി ബാംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്കും പേരട്ട, മാട്ടറ, ഭാഗങ്ങളിലേക്കുമുള്ള പ്രധാന കവലയാണ് കൂട്ടുപുഴ പുതിയപാലം ഉൾപ്പെടുന്ന പ്രദേശം.
കർണാടകയിലേക്ക് പോകാനായി ഇവിടെയെത്തുന്നവർക്ക് ഒന്ന് കയറി നിൽക്കാനുള്ള സൗകര്യമില്ല. സ്കൂൾ വിദ്യാർഥികളും സ്ത്രീകളും തൊഴിലാളികളും ഉൾപ്പെടെ വലിയൊരു വിഭാഗം യാത്രക്കാരും കൂട്ടുപുഴ പാലം കവലയിൽ എത്തിയാണ് കർണാടകത്തിലേക്കുള്ള യാത്ര തുടരുന്നത്.
മലയോര മേഖലയിൽ നിന്നും കർണാടകയുടെ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗം പേരും കൂട്ടുപുഴയിൽ ബസിറങ്ങിയാണ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നത്. ബസ് ഷെൽട്ടർ ഇല്ലാത്തതിനാൽ വെയിലും മഴയുംക്കൊണ്ട് വേണം ബസിനായുള്ള കാത്തിരിപ്പ്. ഇത് ഇനിയും എത്രനാൾ എന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. ശാസ്ത്രീയമായ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്. കൂട്ടുപുഴയോടുള്ള അവഗണന അവസാനിപ്പിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്