തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും നൽകിയ കേസ്; പ്രതി പിടിയിൽ

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എത്തിച്ചു കൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിംനാസിന് ഹാഷിഷ് ഓയിലും സിഗരറ്റും നൽകിയ കേസിൽ കണ്ണൂർ കക്കാട് സ്വദേശി നദീറിനെയാണ് അറസ്റ്റ് ചെയ്തത്. നദീറിന്റെ സുഹൃത്ത് മുണ്ടയാട് സ്വദേശി അമൂദിനെ ഇന്നലെ പിടികൂടിയിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ജിംനാസിനെ ആശുപത്രിയിൽ നിന്നും ആംബുലൻസിൽ കയറ്റിയപ്പോൾ ബൈക്കിലെത്തിയ നദീറും അമൂദും ഹാഷിഷ് ഓയിലും സിഗരറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. 23 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റുമാണ് ഇവർ നൽകിയതെന്ന് പോലീസ് പറഞ്ഞു.