സിവില്‍ പൊലീസ് ഓഫീസര്‍; കായിക ക്ഷമതാ പരീക്ഷ 16 മുതല്‍

പൊലീസ് വകുപ്പില്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി – 410/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 16 മുതല്‍ 22 വരെ ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിവിധ വേദികളില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ഒ ടി ആര്‍ പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും നല്‍കിയിട്ടുണ്ട്. ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനുമായി ഹാള്‍ടിക്കറ്റ്, അസ്സല്‍ ഐ.ഡി, നിശ്ചിതമാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.30ന് ഹാജരാകണം.