അകാസ എയര്‍ ഗള്‍ഫിലേക്ക് സര്‍വീസ് തുടങ്ങുന്നു

Share our post

ന്യൂഡല്‍ഹി: സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി അകാസ എയര്‍ലൈന്‍സ്. മൂന്നു രാജ്യങ്ങളുടെയും അനുമതി ലഭിക്കുന്നതോടെ സര്‍വീസുകള്‍ തുടങ്ങും.

ദേശീയ മാധ്യമമായ സി.എന്‍.ബി.സി.-ടിവി18 ന് നല്‍കിയ അഭിമുഖത്തിലാണ് അകാസ എയര്‍ലൈന്‍സ് സി.ഇ.ഓ. വിനയ് ദുബെ സര്‍വീസ് വിപുലീകരണത്തെ കുറിച്ച് വ്യക്തമാക്കിയത്. നാലു മാസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ദുബെ പറഞ്ഞു. ഖത്തറില്‍ ദോഹയിലും സൗദിയില്‍ ജിദ്ദയിലും റിയാദിലുമാണ് സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി തേടിയത്.

മധ്യപൂര്‍വേഷ്യയിലും തെക്കു-കിഴക്കന്‍ ഏഷ്യയിലുമാകെ സര്‍വീസ് വ്യാപിപിക്കുന്നതിനെ പറ്റിയും എയര്‍ലൈന്‍സ് പദ്ധതിയിടുന്നതായും ദുബെ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!