ഗുണ്ടല്‍പേട്ടയില്‍ കടുവയുടെ ആക്രമണം; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

Share our post

ഗുണ്ടല്‍പേട്ട: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ മധ്യവയസ്‌കന്‍ കടുവയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു.

വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്.

ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ജനവാസ മേഖലയിലല്ല ആക്രമണം ഉണ്ടായതെന്നാണ് വനപാലകര്‍ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!