ഇരിട്ടിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു: മറ്റൊരു വിദ്യാർത്ഥിക്ക് പരിക്ക്

Share our post

ഇരിട്ടി; ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരു വിദ്യാർത്ഥിക്ക് സാരമായി പരിക്കുമേറ്റു.ഇരിട്ടി മലബാർ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥി കീഴ്പ്പള്ളി കോഴിയോട് തട്ടിലെ ദീപു ജയപ്രകാശ് (21)ആണ് മരിച്ചത്.

സാരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥി പുന്നാട് പാറേങ്ങാട്ടെ സംഗീത് ശശി(22)യെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം 1.30തോടെയാണ് അപകടം.കൂട്ടുപുഴ ഭാഗത്തു നിന്നും ഇരിട്ടിഭാഗത്തേക്ക് വരികയായിരുന്ന മിക്‌സർ യൂണിറ്റ് ലോറിയുമായി ഇടിച്ചാണ് അപകടം.

ദീപുപ്രകാശ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ സംഗീത് ശശി അപകട നില തരണം ചെയ്തിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. അപകടത്തെ തുടർന്ന് അന്തർ സംസ്ഥാന പാതയിൽ ആരമണിക്കൂറോളം ഗതാഗതം മുടങ്ങി.പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

കോഴിയോട് തട്ടിലെ ജയപ്രകാശിന്റെയും മീനയുടേയും മകനാണ് മരിച്ച ദീപുപ്രകാശ്.ഏക സഹോദരി ദിവ്യ.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!