പട്ടികജാതി വികസനവകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം

പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. സംസ്ഥാനത്താകെ 225 ഒഴിവുകളാണുള്ളത്. പട്ടികജാതി വികസനവകുപ്പിന്റെ പരിശീലനപദ്ധതിയായി ഒരുവർഷത്തേക്കാണ് നിയമനം. രണ്ടുവർഷംവരെ നീട്ടിയേക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ അർഹത.
ഒഴിവുകൾ: പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലാ ഓഫീസുകളിൽ മൂന്നുവീതം, ഗവ. പ്ലീഡർ ഓഫീസുകളിൽ ഒന്നുവീതം. മറ്റ് 10 ജില്ലകളിലെ ജില്ലാ ഓഫീസുകളിൽ രണ്ടുവീതവും ഗവ. പ്ലീഡർ ഓഫീസുകളിൽ ഒന്നുവീതവും. ബ്ലോക്ക്/നഗരസഭാ ഓഫീസുകളിൽ 169. ഡയറക്ടറേറ്റിൽ 10.
യോഗ്യത: ബിരുദം, ആറുമാസത്തിൽ കുറയാത്ത പി.എസ്.സി. അംഗീകൃത കംപ്യൂട്ടർ കോഴ്‌സ്. പ്രായം: 21-35. ഓണറേറിയം: 10,000 രൂപ.
ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. പ്രത്യേക അപേക്ഷാഫോറമുണ്ട്. ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്‌മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതമാണ് അപേക്ഷിക്കേണ്ടത്. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക്: 0471 2737100, 2994717. അവസാനതീയതി: ഡിസംബർ 23.