അണ്ണാ യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസര്‍, അസി.ലൈബ്രേറിയന്‍..; 232 ഒഴിവുകള്‍

ചെന്നൈയിലുള്ള അണ്ണാ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എജുക്കേഷന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 232 ഒഴിവുണ്ട്. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളേജുകളിലും പ്രാദേശിക കാമ്പസുകളിലുമാണ് നിയമനം.
അസിസ്റ്റന്റ് പ്രൊഫസര്‍: ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-4, സിവില്‍ എന്‍ജിനീയറിങ്-30, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/ഐ.ടി-35, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-25, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-51, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-29, മാത്തമാറ്റിക്‌സ്-17, മാനേജ്മെന്റ് സയന്‍സ്-11, ഇംഗ്ലീഷ്-3 എന്നിങ്ങനെയാണ് ഓരോ വകുപ്പിലുമുള്ള ഒഴിവ്.
മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് ലൈബ്രേറിയന്‍-14, അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എജുക്കേഷന്‍)-13.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 1180 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 472 രൂപ).
ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം ഹാര്‍ഡ് കോപ്പി സ്പീഡ്/രജിസ്ട്രേഡ് തപാല്‍ വഴി അയക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.annauniv.edu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: ഡിസംബര്‍ 13. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18.