ആധാർ അപ്ഡേഷൻ: സൗജന്യ സേവനം മാർച്ച് 14 വരെ

ആധാറിൽ വ്യക്തിവിവര രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗജന്യ സേവനപരിധി മാർച്ച് 14 വരെ നീട്ടി. ഡിസം ബർ 14-ന് അവസാനിക്കാനിരിക്കെയാണ് സൗജന്യ സേവനം ദീർഘിപ്പിച്ചത് ആധാർ കാർഡെടുത്ത് 10 വർഷം കഴിഞ്ഞവരാണ് ഇപ്പോൾ വ്യക്തിവിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്.
ആധാറിൽ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമു ള്ള ഔദ്യോഗിക രേഖകൾ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയൽകാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്ന ശേഷി കാർഡ് തുടങ്ങിയവ പരിഗണിക്കും.പേര് തെളിയിക്കുന്നതിന് പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവീസ് കാർഡ്, പെൻഷൻ കാർഡ്, മെഡിക്ലെയിം കാർഡ് തുടങ്ങിയ ഫോട്ടോ പതിച്ച രേഖകളും വിലാസത്തിന് ഫോട്ടോപതിച്ച ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ഒ.ബി.സി. സർട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലിഫോൺ, പാചകവാതകം എന്നിവകളുടെ ബില്ലുകൾ, മെഡിക്കൽ ഇൻഷുറൻസ് പോളിസി തുടങ്ങിയവയുടെ രേഖകളും ഉപയോഗപ്പെടുത്താം