135 കോഴികളെ വന്യജീവി കൊന്നു

കൊട്ടിയൂർ : പൊയ്യമലയിൽ കോഴികളെ വന്യജീവി കടിച്ചുകൊന്നു. തെക്കേമലയിൽ വിൽസന്റെ ഫാമിലെ 22 ദിവസം പ്രായമായ 135 കോഴികളെയാണ് കൊന്നത്. കീരി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് ഇവയെ കൊന്നതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കൂടിന്റെ വല കടിച്ചുകീറിയാണ് കോഴികളെ പിടിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. 25,000 രൂപയുടെ നഷ്ടമുണ്ടായതായതായി വിൽസൺ പറഞ്ഞു. മുൻപും ഫാമിൽ നിന്ന് കോഴികളെ വന്യജീവികൾ പിടിച്ചിരുന്നു.