പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കേളകം : ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് പുരോഗമിക്കുമ്പോള്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ മുന്നേറ്റത്തിലാണ് കേളകം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ടൂറിസം വികസന സമിതിയും. യാത്രക്ക് സാഹസികതയുടെ മുഖം നല്‍കണമെന്നുള്ളവര്‍ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടില്‍നിന്നാണ് തുടക്കം.
കൊട്ടിയൂര്‍ വനത്തിലെ വൻമരങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. മൂന്നുകിലോമീറ്റര്‍ കയറിയാല്‍ പാലുകാച്ചിയിലെത്താം. മഴക്കാലം വിടവാങ്ങിയതോടെ ദിവസേന നിരവധി സംഘങ്ങളാണ് പാലുകാച്ചി മലയിലേക്ക് എത്തുന്നത്. എടത്തൊട്ടി ഡി പോള്‍ കോളജിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പാലുകാച്ചി മല സന്ദര്‍ശിച്ച് പ്രകൃതി പഠനം നടത്തി.