നവകേരള ബസിന് നേരെ ഷൂ ഏറ്; കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

Share our post

എറണാകുളം : നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്‌.യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കെ.എസ്‌.യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐ.പിസി 308, 283, 353 വകുപ്പുകളാണ് കെ.എസ്‌.യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്.

നാല് കെ.എസ്‌.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികൾക്ക് ഉണ്ടെന്ന് എഫ്‌.ഐ.ആർ.  കസ്റ്റഡിയിലെടുത്ത കെ.എസ്‌.യു പ്രവർത്തകർക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!