ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരം. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെ കരയളം മൊട്ടയിലായിരുന്നു അപകടം. മയ്യിൽ ടൗണിൽ പോയി സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാർ പരിക്കേറ്റവരെ ഉടൻ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജിഷ്ണുവിൻ്റെജീവൻ രക്ഷിക്കാനായില്ല.
സഹോദരൻ പ്രണവ് (വെൽഡിംഗ് തൊഴിലാളി ). അതേ സമയം സ്കൂട്ടിയിലുണ്ടായിരുന്ന ജിഷ്ണുവിൻ്റെ സുഹൃത്തായ സഞ്ജയ് യെസാരമായ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.