വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു

ബത്തേരി: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്.
പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.