ആധാർ സേവന കേന്ദ്രങ്ങൾക്ക് കേന്ദ്ര നിർദ്ദേശം: വിരലടയാളം തെളിയാത്തവർക്കും ആധാർ, മാർഗനിർദ്ദേശം

വിരലടയാളം തെളിയാത്തവർക്ക് മറ്റ് ബയോമെട്രിക്സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ നൽകണമെന്ന നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര സർക്കാർ. ബയോമെട്രിക് എൻറോൾമെന്റ് നടത്തുന്നതിനുള്ള ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി. എൻറോൾമെന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ഐ.ടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട ജോസിമോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്.