പ്രമേഹരോഗ വിദഗ്ധരുടെ സംസ്ഥാന സംഗമം കണ്ണൂരിൽ

കണ്ണൂർ: റിസർച്ച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷ്യൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം പത്തിന് രാവിലെ എട്ട് മണി മുതൽ കണ്ണൂർ ബിനാലെ ഇൻറർനാഷണൽ ഹോട്ടലിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമേഹരോഗ വിദഗ്ധരും ഗവേഷകരും സംഗമത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രൊഫസർ എ.കെ ഗണേഷ് (മംഗലാപുരം), ഡോ ബോബി കെ മാത്യു (യുഎഇ), ഡോ അജിത് കുമാർ ശിവശങ്കരൻ, ഡോ ജി.വിജയകുമാർ, പ്രൊഫ ബാലകൃഷ്ണൻ വള്ളിയോട്, ഡോ രഞ്ജിത്ത് ഉണ്ണികൃഷ്ണൻ പ്രൊ. സഹാന ഷെഡ്‌ഡി (മണിപ്പാൽ), ഡോ ജ്യോതിദേവ് കേശവദേവ്, ഡോ പി. സുരേഷ് കുമാർ, ഡോ പ്രശാന്ത് ശങ്കർ, ഡോ വികാസ് മെലിനേനി, ഡോ ജോ. ജോർജ്, ഡോ അനിൽകുമാർ, ഡോ പ്രശാന്ത്, ഡോ അർജുൻ ആർ, ഡോ അരുൺ ശങ്കർ, ഡോ അജിത് കുമാർ ശിവശങ്കരൻ പ്രബന്ധങ്ങൾ അവതരിപ്പിക്കും.