പതിനേഴ് ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു; വിവരങ്ങൾ

പ്ലേസ്‌റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ പ്രമുഖ ടെക് കമ്പനി ഗൂഗിള്‍ നീക്കി. ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ലോണ്‍ ആപ്പ് ഉൾപ്പെടെ നീക്കി. വായ്പയുടെ മറവില്‍ ഉപയോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഗൂഗിളിന്റെ നടപടി.
പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഫോണില്‍ നിന്ന് ഈ ആപ്പുകളെ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ നീക്കം ചെയ്ത ലോണ്‍ ആപ്പുകള്‍ ചുവടെ:
➡️AA Kredti
➡️Amor Cash
➡️GuayabaCash
➡️EasyCredti
➡️Cashwow
➡️CrediBus
➡️FlashLoan
➡️PréstamosCrédito
➡️Préstamos De Crédito-YumiCash
➡️Go Crédito
➡️Instantáneo Préstamo
➡️Cartera grande
➡️Rápido Crédito
➡️Finupp Lending
➡️4S Cash
➡️TrueNaira
➡️ EasyCash