Connect with us

Kerala

കേരളത്തിൽ 15 വർഷത്തിനിടെ 260 സ്ത്രീധന മരണം

Published

on

Share our post

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ കുറഞ്ഞത് അഞ്ചുവർഷം ജയിൽ ശിക്ഷയ്ക്ക് നിയമം. പക്ഷേ,​ കേരളത്തിൽ 15 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് 260 പെൺകുട്ടികൾക്ക്. സ്ത്രീധന പീഡനക്കേസുകൾ പ്രതിവർഷം അയ്യായിരം.

സ്ത്രീധന നിരോധന നിയമം 1961 മുതൽ നിലവിലുണ്ട്. വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്ന കേരളത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന അത്യപൂർവ ക്രൂരതയുമുണ്ടായി. കൊട്ടക്കണക്കിന് സ്ത്രീധനം നൽകാനില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കിയ ഡോ.ഷഹനയാണ് ഒടുവിലത്തെ ഇര.

സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ ആളാവാൻ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി. 100 പവനും മൂന്നരയേക്കറും കാറും 10ലക്ഷം രൂപയും വീട്ടുചെലവിന് മാസം 8000 രൂപയും നൽകി. എന്നിട്ടും സ്വത്തുക്കൾ മൊത്തത്തിൽ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നത്.

2 ലക്ഷം സ്ത്രീധനം വൈകിയതിനാണ് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. മരിക്കുമ്പോൾ വെറും 20 കിലോയായിരുന്നു ഭാരം. കൂടുതൽ പണത്തിനും വാങ്ങിക്കൊടുത്ത 10 ലക്ഷത്തിന്റെ കാറിനു പകരം എസ്.യു.വിക്കുമായി കിരൺ നിരന്തരം മർദ്ദിച്ചപ്പോഴാണ് കൊല്ലത്ത് ഡോ. വിസ്മയ ജീവനൊടുക്കിയത്. 150 പവനും ഒരേക്കർ ഭൂമിയും ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറുമാണ് ഡോ.ഷഹനയുടെ വീട്ടുകാരോട് അവളുടെ കാമുകൻ റുവൈസ് ചോദിച്ചത്.

സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കൂടുന്നു. 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. എന്നാൽ,​ അവരാണ് സ്ത്രീധനകച്ചവടത്തിൽ മുന്നിൽ.


Share our post

Kerala

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; മകളുമായി രാത്രി വീട് വിട്ടോടി യുവതി, രക്ഷകരായത് നാട്ടുകാർ

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര മർദനത്തിന് ഇരയായത്. മയക്കുമരുന്ന് ലഹരിയിൽ വീടിന് അകത്തു വെച്ച് തലക്കും ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായും സജ്ന പറയുന്നു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ആയിരുന്നു നോക്കിയതെന്ന് സജ്ന പറയുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Share our post
Continue Reading

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!