വകുപ്പ് മാറില്ല; പുതിയ മന്ത്രിമാർ ക്രിസ്മസിനു ശേഷം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനു ശേഷം നടക്കും. ഡിസംബർ 27-ന് സത്യപ്രതിജ്ഞ നടത്താനാണ് ഇടതുമുന്നണിയിലെ ആലോചന.കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് പുതിയ മന്ത്രിമാരായെത്തുന്നത്.
മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥാനമൊഴിയും.ഇവർ കൈകാര്യംചെയ്തിരുന്ന വകുപ്പുകൾ പുതിയ മന്ത്രിമാർക്ക് കൈമാറുന്നതിലുപരി, വകുപ്പുകളിൽ മാറ്റമുണ്ടാകില്ല.
സർക്കാരിന്റെ രണ്ടരവർഷം കഴിയുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ ധാരണയായിരുന്നു.