തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്.
യുവതിയുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്.
തിരിച്ചിറപ്പളളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സി കാറിൽ വരുന്നവരാണ് അപകടത്തിൽപ്പെട്ടതാണെന്ന് പ്രാഥമിക വിവരം.