പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ; ജോലി ഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സര്‍ക്കുലര്‍

തിരുവനന്തപുരം:പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജോലി ഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ജോലി സംബന്ധമായ പരാതികളും, വ്യക്തിപരമായ പ്രശ്‌നങ്ങങ്ങളും പരിഹരിക്കാന്‍ മെന്ററിങ് സംവിധാനം ഏര്‍പ്പെടുത്തണം. അവധികള്‍ കൃത്യമായി അനുവദിക്കണം.
കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരമാവധി അവസരം നല്‍കണം. ആഴ്ചയില്‍ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.