പേരാവൂരിൽ സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച അധ്യാപകനെതിരെ നടപടി വേണമെന്ന് എസ്.എഫ്.ഐ

പേരാവൂർ: വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിക്കുകയും നിരവധി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പേരാവൂർ ഏരിയാ കമ്മിറ്റി രംഗത്ത്.പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകൻ ബൈജു വർഗീസിനെതിരെ അടിയന്തര നടപടി വേണമെന്ന് ഏരിയാ സെക്രട്ടറിയേറ്റ് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. തീരുമാനം വൈകിയാൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
ബൈജു വർഗീസിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കും പരാതി നല്കിയിട്ടുണ്ടെന്നും എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.