ബാങ്ക് ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ശമ്പളത്തിൽ 17% വർദ്ധന, ധാരണാ പത്രം ഒപ്പിട്ടു

Share our post

മുംബൈ:പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ശമ്പളം കൂട്ടാൻ ധാരണയായി. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐ ബി എ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ഒപ്പിട്ടു.

ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പള വർദ്ധനയാണ് നടപ്പിലാക്കുക. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളവര്‍ധന ലഭിക്കും. അന്തിമ എഗ്രിമെൻറ് രണ്ടു മാസത്തിനകം ഒപ്പുവെക്കും. പലതവണ നടന്ന ചര്‍ച്ചകൾക്ക് ഒടുവിലാണ് നിര്‍ണായക തീരുമാനത്തിലേക്ക് എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!