പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകം അടുത്ത അധ്യയന വര്‍ഷം മുതല്‍

Share our post

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2024 ജൂണിലും 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025 ജൂണിലും പരിഷ്‌കരിക്കും.

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുട്ടികള്‍ക്ക് പുസ്തകം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ഒഴുവാക്കിയ പാഠഭാഗങ്ങള്‍ കേരളം പ്രത്യേകം തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ പാഠപുസ്തകളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!