നടി ലക്ഷ്മിക അന്തരിച്ചു

Share our post

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24)ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയുംമകളാണ്. ഷാർജയിൽവച്ച്ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കറുപ്പിൻറെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്നഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുൻപോട്ട് പോയിരുന്നത്. കൊച്ചി സ്വദേശിനിയാണ് ലക്ഷ്മിക. സജീവൻ– ലിമിറ്റ ദമ്പതികളുടെ ഏകമകൾ ആയിരുന്നു. ട്രാവൽ ആൻഡ് ടൂറിസം കഴിഞ്ഞ് ദുബായിൽ ജോലിനോക്കി വരിക ആയിരുന്നു ലക്ഷ്മിക.

കാക്കഎന്നഹ്രസ്വചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!