Kerala
ഓഫീസ് ബോര്‍ഡുകളില്‍ മലയാളം വേണം; കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഓഫീസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യനേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം.
വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയാറാക്കണം.ഹാജര്‍പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയാറാക്കി മലയാളത്തില്‍ത്തന്നെ രേഖപ്പെടുത്തലുകള്‍ വരുത്തണം.
ഫയലുകള്‍ പൂര്‍ണമായും മലയാളത്തില്‍ കൈകാര്യം ചെയ്യണം. ഭരണഭാഷാ ഉപയോഗം സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ ഏഴു സാഹചര്യങ്ങളിലുമൊഴികെ ഫയല്‍നടപടി പൂര്‍ണമായും മലയാളഭാഷയിലായിരിക്കണം. ഇംഗ്ലീഷ്/ന്യൂനപക്ഷഭാഷയില്‍ കത്തുകള്‍ തയാറാക്കുമ്ബോള്‍ കുറിപ്പുഫയല്‍ മലയാളത്തിലായിരിക്കണം.
മലയാളദിനപത്രങ്ങള്‍ക്കു നല്‍കുന്ന പരസ്യങ്ങള്‍, ടെണ്ടര്‍ ഫോറങ്ങള്‍ എന്നിവ പൂര്‍ണമായും മലയാളത്തില്‍ നല്‍കണം. ഭരണരംഗത്ത്, 2022ലെ ലിപിപരിഷ്‌കരണ നിര്‍ദേശപ്രകാരമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കണം. ഇല ഫോണ്ട് കേരളസര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലില്‍ ലഭ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ നടപടികള്‍ എല്ലാ വകുപ്പുതലവന്മാരും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപന മേധാവികളും ഡിസംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Kerala
മേപ്പാടി 1000 ഏക്കറിൽ തീപ്പിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി, ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.
Kerala
ഹൃദയ പക്ഷം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളാണ് പുസ്തകത്തിൽ. ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .
Kerala
മികച്ച കരിയര്‍, ആകര്‍ഷകമായ ശമ്പളം; കേന്ദ്രസർവീസിൽ അവസരം

കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 05/2025
ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനിയർ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ): ഒഴിവ്-15, മെഡിക്കൽ ഓഫീസർ (ആയുർവേദ-പുതുച്ചേരി ഗവൺമെന്റ്): ഒഴിവ്-9, ട്രെയിനിങ് ഓഫീസർ-എക്സ്പെക്ട് വിമൻ ട്രെയിനിങ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്): ഒഴിവ്-37, റിസർച്ച് ഓഫീസർ (നാച്വറോപ്പതി)-1 , ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ ആർക്കിടെക്ട്)-2 , പ്രൊഫസർ (കെമിക്കൽ എൻജിനിയറിങ്)-1, സയന്റിഫിക് ഓഫീസർ-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്/കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്)-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്-സോയിൽ മെക്കാനിക്സ്)-1, ലേഡി മെഡിക്കൽ ഓഫീസർ (ഫാമിലി വെൽഫെയർ)-3, സയന്റിസ്റ്റ്-ബി (ഫൊറൻസിക് സൈക്കോളജി)-2, അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി)-2, അസിസ്റ്റന്റ് മൈനിങ് എൻജിനിയർ-3, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ-1, സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്-2, എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ)-2, മെഡിക്കൽ ഓഫീസർ (യുനാനി)-1.
അപേക്ഷ www.upsconline.nic.in വഴി മേയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: www.upsc.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്