Connect with us

IRITTY

ശിവമോഗയിൽ ഇരിട്ടി സ്വദേശിയുടെ കൊലപാതകം: മൂന്ന് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കർണാടകയിൽ  ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി വലിയ പറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്. 

റബ്ബർ ടാപിങ്ങിനാണ് സിജു ഷിമോഗ എത്തിയത്. കൂടെ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയുമായി വാക്കേറ്റമുണ്ടാവുകയും ടാപ്പിങ് കത്തികൊണ്ടു കുത്തുകയുമായിരുന്നു സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കൊല്ലപ്പെട്ട ഒരാഴ്ച്ച മുൻപാണ് ഇവിടെ ജോലിക്ക് എത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. നിയമനടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സിൽ ജയാണ് സിജുവിന്റെ ഭാര്യ. മക്കൾ : ലിയ മരിയ, ആൽഫ്രഡ്


Share our post

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

IRITTY

ആനപ്പന്തി ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ കോൺഗ്രസ്‌ പ്രാദേശിക നേതാവ് അറസ്റ്റിൽ

Published

on

Share our post

ഇരിട്ടി : ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസാണ് അറസ്റ്റിലായത്. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്നാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ജീവനക്കാരൻ സുധീർ തോമസും സുഹൃത്ത് സുനീഷും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവിൽ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം കടന്നുപോയെന്നാണ് സൂചന. അതേസമയം, ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.


Share our post
Continue Reading

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇ​രി​ട്ടി: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യ ക​ശു​വ​ണ്ടി​ക്കു​ണ്ടാ​യ വി​ല​യി​ടി​വും ഉ​ൽ​പാ​ദ​ന​ക്കു​റ​വും ഒ​പ്പം വ​ന്യ​മൃ​ഗ ശ​ല്യ​വും, മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. തു​ട​ക്ക​ത്തി​ൽ 165 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി​യു​ടെ വി​ല വേ​ന​ൽ മ​ഴ എ​ത്തി​യ​തോ​ടെ 125-130 രൂ​പ​യാ​യി മാ​റി. വേ​ന​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​റം മ​ങ്ങി​യ​ത്തോ​ടെ​യാ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.വേ​ന​ൽ മ​ഴ ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും​ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ ഇ​നി​യും പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ൽ​പാ​ദ​ന​ത്തെ​യും ഗ​ണ്യ​മാ​യി ഇ​ത് ബാ​ധി​ക്കും. കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ പൂ ​ക​രി​ച്ചി​ലി​നും, രോ​ഗ ബാ​ധ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തി രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, മു​ള്ള​ൻ പ​ന്നി, കാ​ട്ടു​പ​ന്നി, മ​ലാ​ൻ തു​ട​ങ്ങി​യ വ​ന്യ മൃ​ഗ​ങ്ങ​ളെ​ല്ലാം കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ള്ള​ൻ പ​ന്നി​യും കു​ര​ങ്ങും, മ​ല​യ​ണ്ണാ​നും വ്യാ​പ​ക​മാ​യി ക​ശു​വ​ണ്ടി തി​ന്ന് ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി പ​ച്ച അ​ണ്ടി പോ​ലും പ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യും ക​ശു​വ​ണ്ടി പൂ​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ല​യോ​ര​ത്ത്മി​ക​ച്ച വി​ള​വും ഉ​യ​ർ​ന്ന വി​ല​യും പ്ര​തീ​ക്ഷി​ച്ചു ല​ക്ഷ​ങ്ങ​ൾ ക​ട​മെ​ടു​ത്ത് ക​ശു​വ​ണ്ടി തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ഉ​ണ്ട്. സ്ഥി​തി ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

Trending

error: Content is protected !!