മദ്രസാ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കുമ്പള: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കിദൂർ ബജ്പെ കടവിലെ അബ്ദുൾ ഹമീദി (44)നെയാണ് അറസ്റ്റ് ചെയ്തത്. 12-കാരിയായിരുന്നു പീഡനത്തിനിരയായത്.
മദ്രസകഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. പിന്നീട് കുമ്പള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മദ്രസയിൽനിന്ന് അധ്യാപകനെ പുറത്താക്കി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.