പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

പേരാവൂർ: സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പേരാവൂർ ബ്ലോക്ക് പരിധിയിലെ മാനേജ്‌മെന്റ് സ്‌കൂൾ അധ്യാപകനെതിരെ ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി നല്കി. പേരാവൂർ സ്വദേശിനിയായ ഒൻപതാം ക്ലാസ്സുകാരിയുടെ കൈവിരലാണ് അധ്യാപകന്റെ മർദ്ദനത്തിൽ ഒടിഞ്ഞത്. വിദ്യാർഥിനി പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടി.
സമാനമായ സംഭവത്തിൽ കോൺഗ്രസ് നേതാവുകൂടിയായ ഇതേ അധ്യാപകനെതിരെയും സ്‌കൂളിലെ മറ്റൊരു അധ്യാപകനെതിരെയും രക്ഷിതാക്കൾ സ്‌കൂൾ അധികൃതരോട് ഇതിനു മുൻപ് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.