THALASSERRY
എഴുപത്തഞ്ചിലും തളരാത്ത കലാസപര്യ
തലശ്ശേരി: ഓട്ടൻതുള്ളൽ ആശാൻ കുട്ടമത്ത് ജനാർദനന് വയസ്സ് എഴുപത്തഞ്ചായി. പക്ഷേ, വിശ്രമമില്ലാതെ അദ്ദേഹം കലോത്സവ നഗരികളിൽ നിറ സാന്നിധ്യമാവുകയാണ്. കുട്ടികളെ ഓട്ടൻതുള്ളൽ പരിശീലിപ്പിക്കാനും ചമയിക്കാനും അദ്ദേഹത്തോളം പരിചയ സമ്പത്തുള്ളവർ ജില്ലയിൽ വേറെ കാണില്ല. ചെറിയ പ്രായത്തിൽ തന്നെ നെഞ്ചിലേറ്റിയ കലാരൂപം ജീവിതമുദ്രയായി കൊണ്ടുനടക്കുകയാണ് ഈ കലാകാരൻ.
ഓട്ടൻതുള്ളലിൽ പരിശീലനം നൽകുന്ന വിദ്യാർഥികളായ ധർമശാലയിലെ ഋദ്വേത്, പാപ്പിനിശ്ശേരിയിലെ ഹിര, കുറുമാത്തൂരിലെ അഭിനന്ദ് എന്നിവരുമായാണ് കുട്ടമത്ത് ജനാർദനൻ ജില്ല കലോത്സവത്തിന് ചൊവ്വാഴ്ച തലശ്ശേരിയിലെത്തിയത്. ബി.ഇ.എം.പി സ്കൂളിലായിരുന്നു ഓട്ടൻതുള്ളൽ വേദി. സതേൺ റെയിൽവേയിൽ ബി.ആർ.ഐ മെക്കാനിക്കായിരുന്ന ചെറുവത്തൂർ കുട്ടമത്ത് പയ്യാടക്കത്ത് വീട്ടിൽ ജനാർദനൻ ജോലി ഉപേക്ഷിച്ചാണ് ഓട്ടൻതുള്ളൽ കലയിൽ വ്യാപൃതനായത്.
നാല് വർഷം മാത്രമേ റെയിൽവേയിൽ ജോലി ചെയ്തുള്ളു. നീണ്ട 62 വർഷത്തെ കലാസപര്യയാണ് ഇദ്ദേഹത്തിന്റെത്. കലോത്സവ വേദികൾക്ക് പുറമെ ക്ഷേത്രങ്ങളിലും ജനാർദനനും ശിഷ്യരും ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. കണ്ണൂർ ജില്ലയിലെ മേനപ്രം വേട്ടക്കൊരു മകൻ ക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, പൂണെ, ചെന്നൈ, മംഗളുരു നഗരങ്ങളിലെ ക്ഷേത്രങ്ങളിലും മലയാളി സമാജത്തിലും ഓട്ടൻ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജനാർദനൻ പറഞ്ഞു.
THALASSERRY
അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും
തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
THALASSERRY
തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു
തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.
ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.
THALASSERRY
സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ
തലശ്ശേരി: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും മത്സരിച്ച് വിജയികളായെത്തുന്ന 800 ഓളം ബധിര-മൂക കായിക താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന കായിക മേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ തലശ്ശേരിയിൽ നടക്കും.തലശ്ശേരിയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നഗരസഭ സ്റ്റേഡിയത്തിൽ നടത്തുന്ന കായികമേള കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കേരള ബധിര-കായിക കൗൺസിലാണ് കായികമേളക്ക് നേതൃത്വം നൽകുന്നത്. ഇത് സർക്കാർ അംഗീകാരമുള്ള സംഘടനയാണെങ്കിലും ആറുവർഷമായി മേള നടത്താനുള്ള ഫണ്ട് അനുവദിക്കാത്തത് സാമ്പത്തികമായി കൗൺസിലിനെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ കടമ്പ മറികടക്കാൻ സ്വന്തമായി ഫണ്ട് സമാഹരിച്ചു വരികയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ. അഷ്റഫും ചെയർമാൻ അഡ്വ. പുരുഷോത്തമനും പറഞ്ഞു. സ്വാഗത സംഘം സെക്രട്ടറി എം. എൻ. അബ്ദുൽ റഷീദ്, ട്രഷറർ എ.കെ. ബിജോയ്, വൈസ് പ്രസിഡന്റ് പി.പി. സനിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു