ആഡംബര ഹോട്ടലിൽ നിന്നും പെൺകുട്ടിയെ കടന്നു പിടിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ഇന്റേൺഷിപ്പിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ ഹോട്ടലിൽ പരിശീലനം നടത്തുന്ന പതിനേഴു വയസുകാരിയെ കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയായ യുവാവിനെ കണ്ണൂർ ടൗൺപൊലീസ് അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശിയായ ഇസ്തിഹാർ അൻസാരിയെയാണ് പോക്സോ വകുപ്പ് ചുമത്തി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
പെൺകുട്ടി താമസിക്കുന്ന സ്ഥാപനത്തിൽ നിന്നും ലഭിച്ച പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥിനി കഴിഞ്ഞ ഒക്ടോബർ മാസം മുതലാത്ത് കണ്ണൂരിൽ താമസിച്ച് ഹോട്ടലിൽ ജോലിക്ക് കയറിയത്.
അവിടെ വെച്ചു പെൺകുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു ഇയാൾക്കെതിരെ നേരത്തെയും ഇത്തരത്തിൽ അപമര്യാദയായ പെരുമാറ്റമുണ്ടായപ്പോൾ മാനേജ്മെന്റ് താക്കീതു ചെയ്തു വിടുകയായിരുന്നുവെന്ന വിവരമുണ്ട്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ എസ്. എച്ച്. ഒ ബിനുമോഹനനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.