ഉളിക്കലിൽ ഫോറസ്റ്റ് ഓഫീസ് അനുവദിക്കണം

ഉളിക്കൽ : വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉളിക്കൽ ആസ്ഥാനമായി ഫോറസ്റ്റ് ഓഫീസ് അനുവദിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബേബി തോലാനി ഉദ്ഘാടനം ചെയ്തു. ബി. ദിവാകരൻ അധ്യക്ഷനായിരുന്നു.
കെ.എം. അബൂബക്കർ, പി.എസ്. സുരേഷ് കുമാർ, കല്യാടൻ സുരേഷ് ബാബു, എൻ. സജ്ജീവൻ, എ.പി. സൈനു എന്നിവർ സംസാരിച്ചു.